//
you're reading...
കാരുണ്യം

രണ്ട് ചങ്ങാതിമാര്‍

രണ്ട് ചങ്ങാതിമാര്‍. . വളരെ അടുത്ത ചങ്ങാതിമാര്‍. ഒന്നിച്ചു തിന്നും, ഒന്നിച്ചു കുടിക്കും, ഒന്നിച്ചു വരും.. ഒന്നിച്ചു പോകും.. ഒന്നിച്ചുറങ്ങും. അങ്ങനെ എല്ലാം ഒന്നിച്ച്. അത്ര വലിയ ചങ്ങാത്തം. അത്ര വലിയ അടുപ്പം. രണ്ട് പേരും പാവപ്പെട്ടവര്‍. മുണ്ട് മുറുക്കിയുടുത്ത് കഴിയുന്നവര്‍. ഉടുതുണിക്ക് മറുതുണിയില്ലാത്തവര്‍.

എവിടെനില്ലെന്നാമോ കടം വാങ്ങി അവര്‍ ഒരു കച്ചവടം തുടങ്ങി. കൂറ് കച്ചവടം.ചെറിയൊരു പെട്ടിക്കട.

മാസങ്ങള്‍ കടന്നു പോയി. ആ കൊച്ചു കച്ചവടം വളര്‍ന്നു വലുതായി. അത്ഭുതകരമായി പുരോഗമിച്ചു. പെട്ടിക്കട കെട്ടിടമായി. കോണ്ക്രീറ്റായി. ഗ്രാമത്തില്‍ നിന്ന് പട്ടണത്തിലെത്തി. കട രണ്ടായി, മൂന്നായി. നാളായി… അഞ്ചായി…

ഒടുവില്‍ കച്ചവടം ഗള്‍ഫിലേക്കും വ്യാപിച്ചു.അവിടേയും ഒരു വ്യാപാര ശ്രിംഖല തന്നെ ഉണ്ടായി. അങ്ങിനെ പുരോഗതിയുടെ ഉച്ചിയിലെത്തി.

അപ്പോഴതാ, ആ ചങ്ങാതിമാര്‍ തമ്മില്‍ ഒരു അഭിപ്രായ വ്യത്യാസം.തുടക്കം ചെറിയ രൂപത്തില്‍.എന്നാലത് ക്രമേണ വലുതായി. കേസായി.കോടതിയായി.വ്യാപാരം സ്തംഭിച്ചു. കടകള്‍ അടഞ്ഞു.

ചുരുക്കിപ്പറയട്ടെ ആ കൂറുകച്ചവടം പറ്റെ തകര്‍ന്നു. തകര്‍ന്ന് തരിപ്പണമായി.ഇരുവരും പാപ്പരായി.

തുല്യ ശക്തികള്‍ കൂറുകാരായാല്‍ ഇങ്ങനെയേ സംഭവിക്കൂ. ഇത് മനുഷ്യര്‍ക്ക്‌ മാത്രമല്ല, ദൈവങ്ങള്‍ക്കും ബാധകം. ഒന്നിലധികം ദൈവങ്ങളുണ്ടായാല്‍ ഈ പ്രപഞ്ചം അധികകാലം നിലനില്‍ക്കില്ല. കോടാനുകോടി വര്‍ഷം പ്രപഞ്ചം നിലനിന്നുവെന്നത് സൂചിപ്പിക്കുന്നത് അതിന് അതിശക്തനായ ഒരേയൊരു ദൈവം മാത്രമുണ്ട് എന്നതാണ്.

ഒരു തേനീച്ചക്കൂട്ടില്‍ ഒരു റാണി ഒരു സ്ഥാപനത്തിന് ഒരു മാനേജര്‍. ഒരു രാജ്യത്തിന് ഒരു രാജാവ്‌. ഒരു സാമ്രാജ്യത്തിന് ഒരു ചക്രവര്‍ത്തി.പ്രപഞ്ചത്തിനു ഒരു ദൈവം.

അപ്പോള്‍ പറഞ്ഞു വരുന്നത് ഇതാണ്.

ഏകദൈവമാണ് പരമമായ സത്യം. ദൈവം തീരെ ഇല്ലെന്ന് വിശ്വസിക്കുന്നത് അസത്ത്യം. ഒന്നിലധികം ദൈവങ്ങളുണ്ടെന്ന് വിശ്വസിക്കുന്നതും. ഈ രണ്ട് അസത്യങ്ങളും മുഴു മുഴുത്ത പാപം. അല്ലാഹു മാപ്പാക്കാത്ത മഹാപാപം. അതിനേക്കാള്‍ വലിയ പാപം വേറെ ഇല്ല.

 

Advertisements

ചര്‍ച്ച

ഇതുവരെ അഭിപ്രായങ്ങള്‍ ഇല്ല.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )

Enter your email address to follow this blog and receive notifications of new posts by email.

Join 1 other follower

%d bloggers like this: