//
you're reading...
മരണം

അലക്സാണ്ടര്‍ ചക്രവര്‍ത്തിയുടെ കഥ

ലോകം കണ്ട ഏറ്റവും ശക്തനായ ഭരണാധികാരികളില്‍ ഒരാളായിരുന്നു അലക്സാണ്ടര്‍ ചക്രവര്‍ത്തി. ഇന്ത്യ മുതല്‍ ഗ്രീസ് വരെയുള്ള 3000 മൈല്‍ വിസ്ത്രിതിയിലുള്ള പ്രദേശം തനിക്ക് കീഴിലാകുമ്പോള്‍ കേവലം മുപ്പതുവയസ്സില്‍ താഴെ വയസ്സേ അദ്ദേഹത്തിനുണ്ടായിരുന്നുള്ളൂ.

മരണക്കിടക്കയില്‍ കിടക്കുമ്പോള്‍ തന്‍റെ ജനറല്‍മാരെ വിളിച്ചു അദ്ദേഹം പറഞ്ഞു: “ മരണശേഷം എന്‍റെ ശരീരം പൊതുദര്‍ശനത്തിനു വെക്കുമ്പോള്‍ കൈകള്‍ രണ്ടും തുറന്നു തൂങ്ങിക്കിടക്കുന്ന തരത്തില്‍ വെക്കണം. ഞാന്‍ ഈ ലോകം വിട്ടു പോകുമ്പോള്‍ കൈകള്‍ ശൂന്യമായിരുന്നു എന്ന് ജനങ്ങള്‍ കാണട്ടെ”.

അദ്ദേഹം മരിച്ചു. രാജകീയമായ സംസ്കാര ചടങ്ങില്‍ പങ്കെടുക്കാനായി നാനാദേശത്തു നിന്നും ആളുകള്‍ വന്നു. അദ്ദേഹം കിടക്കുന്നരീതി കണ്ടു എല്ലാവരും അത്ഭുതപ്പെട്ടു.

ഇത് ആളുകളുടെ ഇടയില്‍സംശയങ്ങള്‍ക്കും മറ്റും ഇടയാക്കി. ഇതെല്ലാം കണ്ടു നിന്ന ഒരു മനുഷ്യന്‍ അവരോടായി പറഞ്ഞു :

“ അല്ലയോ ജനങ്ങളേ, മഹാനായ അലക്സാണ്ടര്‍ ചക്രവര്‍ത്തി ഇതിലൂടെ നമ്മോട്‌ പറയുന്നതെന്താണെന്ന് വച്ചാല്‍, താനീ രാഷ്ട്രം ഭരിക്കുമ്പോള്‍ ധാരാളം സ്വര്‍ണ്ണവും വെള്ളിയും സമ്പത്തും തന്‍റെ കീഴില്‍ വന്നു. എന്നിട്ടും ഞാന്‍ മരിച്ചു ഈ ലോകം വിട്ടു പോകുന്നത് ശൂന്യമായ കൈകളോടെയാണ്”.

അനസ്‌ (റ) റിപ്പോര്‍ട്ട് ചെയ്യുന്നു. നബി തിരുമേനി (സ) പറഞ്ഞു: “ മരണമടഞ്ഞ ഒരു മനുഷ്യനെ മൂന്നു കാര്യങ്ങള്‍ അനുഗമിക്കും. അതില്‍ രണ്ടെണ്ണം തിരിച്ചു വരും. ഒന്ന് അയാളുടെ കൂടെ തന്നെയുണ്ടാകും ; കുടുംബം, സമ്പാദ്യം പിന്നെ ചെയ്ത നല്ല കാര്യങ്ങളും. കുടുംബവും സമ്പാദ്യവും തിരിച്ചു വരും. താന്‍ ചെയ്ത നല്ല കാര്യങ്ങള്‍ മാത്രം കൂടെയുണ്ടാകും.

.

Advertisements

ചര്‍ച്ച

ഇതുവരെ അഭിപ്രായങ്ങള്‍ ഇല്ല.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

Enter your email address to follow this blog and receive notifications of new posts by email.

Join 1 other follower

Advertisements
%d bloggers like this: