//
you're reading...
കാരുണ്യം

കരയുന്ന ഒട്ടകം

 

പ്രവാചകന്‍ മുഹമ്മദ്‌ നബി (സ) ജീവിച്ച മദീന സുന്ദരമായ ഒരു നഗരമായിരുന്നു. നഗരത്തിലെങ്ങും നിരവധി തോട്ടങ്ങള്‍.

തോട്ടങ്ങളില്‍ ധാരാളം മരങ്ങളും. സൂര്യന്‍ ആകാശത്ത് കത്തിജ്വലിച്ചു നില്‍ക്കുമ്പോള്‍ ഈ മരങ്ങള്‍ ഭൂമിയില്‍ തണുത്ത തണലുപൊഴിച്ച് നില്‍ക്കും. പൊള്ളുന്ന പകലുകളില്‍ തണുപ്പേല്‍പ്പിക്കാനായി പ്രവാചകന്‍റെ ശിഷ്യന്മാര്‍ ഈ മരങ്ങളുടെ ചുവട്ടില്‍ പോയിരിക്കുക പതിവായിരുന്നു.

ഒരു ദിവസം പ്രവാചകന്‍ ശിഷ്യന്മാരിലാരെയോ കാണാന്‍ വീട്ടില്‍ നിന്നേറെങ്ങി. മദീനയുടെ നിരത്തിലൂടെ നടന്നു നടന്ന് അദ്ദേഹം ഒരു തോട്ടത്തിനടുത്തെത്തി.തിരുമേനി ആ തോട്ടത്തില്‍ കടന്നു.

ഒരു മനുഷ്യന്‍ മരച്ചുവട്ടില്‍ വിശ്രമിക്കുന്നുണ്ടായിരുന്നു. തോട്ടത്തിലവിടവിടയായി പ്രവാചകന്‍റെ ചില ശിഷ്യന്മാരും ഇരിക്കുന്നുണ്ട്. തോട്ടത്തിന്റെ മൂലയില്‍ കുറ്റിയില്‍ കെട്ടിയിട്ട ഓരോട്ടകത്തെ പ്രവാചകന്‍ കണ്ടു. ആ ഒട്ടകത്തില്‍ നിന്ന് ദയനീയമായ ശബ്ദം ഇടയ്ക്കിടെ ഉയരുന്നുണ്ടായിരുന്നു!

പ്രവാചകന്‍ മെല്ലെ ഒട്ടകത്തെ കെട്ടിയിട്ട ഭാഗത്തേക്കു നീങ്ങി. അടുത്ത് ചെന്നപ്പോള്‍ തിരുമേനിക്ക് മനസ്സിലായി, ആ പാവം കരയുകയാണ്! വലിയ കണ്ണീര്‍കണങ്ങള്‍ അതിന്‍റെ കവിളിലൂടെ ഉരുണ്ടിറങ്ങുന്നു. കണ്ണീരുവീണ് കവിളത്തെ രോമമെല്ലാം നനഞ്ഞിട്ടുണ്ട്. പ്രവാചകന് ആ സാധുജീവിയോടു വല്ലാത്ത അലിവ് തോന്നി. തിരുമേനി സാവധാനം അതിന്‍റെ കവിളത്ത് തലോടുകയും കണ്ണീരു തുടച്ചുകളയുകയും ചെയ്തു. ആ ഒട്ടകം വല്ലാതെ മെലിഞ്ഞിരിക്കുന്നതും പ്രവാചകന്‍ ശ്രദ്ധിച്ചു.

അല്പം കഴിഞ്ഞപ്പോള്‍ നബിയുടെ സാന്ത്വനം ഫലിച്ചിട്ടെന്നപോലെ ഒട്ടകം കരച്ചില്‍ നിര്‍ത്തി. ക്രമേണ, സന്തോഷമുണ്ടാകുമ്പോള്‍ ഒട്ടകങ്ങള്‍ ചെയ്യാറുള്ളത് പോലെ അത് ഒരു തരാം ഫൂല്‍ക്കാരം പുറപ്പെടുവിക്കാനും തുടങ്ങി.

നബി(സ) തോട്ടത്തിലിരിക്കുന്ന എല്ലാവരെയും ഒന്നു വീക്ഷിച്ചു.

“ആരാണ് ഈ ഒട്ടകത്തിന്റെ ഉടമസ്ഥന്‍” തിരുമേനി എല്ലാവരോടുമായി തെല്ലുറക്കെ ചോദിച്ചു.

മരത്തിന്‍റെ ചുവട്ടിലിരുന്ന ആ മനുഷ്യന്‍ എഴുന്നേറ്റു വന്നു:

“ഞാനാണ്‌ പ്രവാചകരേ.”

ആ ഒട്ടകത്തോടയാള്‍ വല്ലാതെ ക്രൂരത കാണിച്ചുവെന്ന് നബി(സ) പറഞ്ഞു. ഒട്ടകം കരയുന്നതും ദയനീയ ശബ്ദം പുറപ്പെടുവിക്കുന്നതും ഉടമസ്ഥന്‍ അതിനെകൊണ്ട് കഠിനാധ്വാനം ചെയ്യിച്ചിട്ടാണ്. മതിയായ ഭക്ഷണം കൊടുക്കുന്നുമില്ല. ഈ ഒട്ടകം ഇങ്ങനെ ശോഷിച്ചിരിക്കുന്നത് അതിന്‍റെ ഉടമസ്ഥന്റെ ദുഷ്ടതകൊണ്ടാണെന്ന് ഇവിടെയിരിക്കുന്ന ആര്‍ക്കും മനസ്സിലാകും.

ഒട്ടകത്തിന്റെ ഉടമസ്ഥന് ഇതൊക്കെ കേട്ടു കുറശ്ശെ ലജ്ജ തോന്നാന്‍ തുടങ്ങി.

“ഈ ഒട്ടകത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ അല്ലാഹുവിനെ ഭയപ്പെടുന്നില്ലേയ്‌?”

പ്രവാചകന്‍ അയാളോട് ചോദിച്ചു. “ദൈവം ഒട്ടകത്തെ മനുഷ്യനെയെല്‍പ്പിച്ചിരിക്കുന്നത് അവന്‍ അതിനെ നന്നായി സംരക്ഷിക്കാനും പകരം അതവനുവേണ്ടി ഭാരം ചുമക്കാനും പാല്‍ ച്ചുരത്താനനുമല്ലോ.”

പ്രവാചകന്‍റെ ഈ വിസ്താരം ആ മനുഷ്യനില്‍ വല്ലാത്ത കുററബോധമുണ്ടാക്കി.

‘ഞാന്‍ ചെയ്തത് തെറ്റായിപ്പോയി. ദൈവത്തിന്‍റെ ഈ സൃഷ്ടിയോട്‌ ഞാനിങ്ങനെ ക്രൂരത കാണിക്കരുതാരുന്നു. എനിക്കതില്‍ തീര്ച്ചയായും ഖേദമുണ്ട്.” അയാള്‍ ഏറ്റു പറഞ്ഞു.

എല്ലാ ജീവജാലങ്ങളോടും നല്ല നിലയില്‍ വര്‍ത്തിക്കണം – പ്രാവാചകന്‍ ശിഷ്യന്മാരെ എപ്പോഴും പഠിപ്പിക്കാറുണ്ടായിരുന്നു. അവയോട് നന്മ ചെയ്‌താല്‍ ദൈവം സന്തോഷിക്കും; അവയോട് ക്രൂരത കാട്ടിയാല്‍ ദൈവം കോപിക്കുകയും ചെയ്യും.

bestofthestories

Advertisements

ചര്‍ച്ച

3 thoughts on “കരയുന്ന ഒട്ടകം

 1. good all the best
  please visit http://www.areekodejumakhutba.com

  Posted by shukoorcholas | സെപ്റ്റംബര്‍ 4, 2011, 3:44 pm
 2. നന്മ വായനയിൽ നിന്നും അന്യം നിന്നുവോ എന്ന് സന്ദേഹപ്പെടുന്ന സമകാല സാഹചര്യത്തിലും കാരുണ്യത്തിന്റെ തൂവൽ സ്പർശമായി ഈ കഥാപുസ്തകം അനുഭവപ്പെട്ടു…

  നന്ദി…
  കൂടുതൽ കഥകൾ കേൾക്കാനായി കഥപുസ്തകം ഇനിയും തുറക്കും!

  പ്രാർഥനകളോടെ…

  Posted by മലയാളി | സെപ്റ്റംബര്‍ 5, 2011, 4:54 am
 3. Nice Story… I like it.

  Posted by asheefAsheef | ഡിസംബര്‍ 21, 2011, 12:09 pm

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w

Enter your email address to follow this blog and receive notifications of new posts by email.

Join 1 other follower

Advertisements
%d bloggers like this: